Mon. Dec 23rd, 2024
LPG

ആലുവ:

രാജ്യം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ അടിക്കടി പാചക വാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന മോദി – പിണറായി കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ്‌ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാറിൽ ഗ്യാസ് സിലിണ്ടർ ഒഴുക്കി പ്രതിഷേധിച്ചു.

മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് എംകെഎ ലത്തിഫ് ഉദ്ഘാടനം ചെയ്തു. ആലുവ കടത്തുകടവിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് സജീർ അറക്കൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജിന്നാസ് കുന്നത്തേരി സ്വാഗതവും ട്രഷറർ സുഫീർ ഹുസൈൻ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി പിഎ താഹിർ, ജില്ല വൈസ് പ്രസിഡൻറുമാരായ പിഎം നാദിർഷ, കെഎച്ച് അസ്ഹർ, യൂത്ത് ലീഗ് മുൻ ജില്ല ട്രഷറർ എംഎ സൈദ് മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡൻറുമാരായ സിഎ അബ്ദുൽ ഷുക്കൂർ, കെഎസ് ജഫൽ, റഷീദ് കരിപ്പായി, സെക്രട്ടറിമാരായ കെഎച്ച് ഷാജഹാൻ, സംജാദ് കൂറ്റായി, മുഹമ്മദ് ഷറഫുദ്ദീൻ, പ്രവാസി ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡൻറ് സലിം എടയപ്പുറം, സാനിഫ് അലി എന്നിവർ സംബന്ധിച്ചു.

By Rathi N