Sun. Nov 17th, 2024

കണ്ണൂർ:

കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു. ഔഷധ ഗുണമുള്ള വിദേശ ഫല വൃക്ഷങ്ങളുടെ തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കറിലാണ് തോട്ടം നിര്‍മിക്കുന്നത്.

കൃഷി വകുപ്പിന്‍റെ ഡവലപ്മെന്‍റ് ഓഫ് ഫ്രൂട്ട്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കരിമ്പം ഫാമില്‍ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടം ഒരുക്കുന്നത്.അബിയു, ദുരിയന്‍, മൗങ്ങേന്‍ മുള്ളാത്ത തുടങ്ങിയ ഒമ്പതു ഫല വൃക്ഷങ്ങളാണ് മാതൃതോട്ടത്തില്‍ നട്ടത്. താമരശേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ കൊണ്ടുവന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.ദുരിയന്‍, ബൊറോജോ, റൊളീനിയ തുടങ്ങിയ ഔഷധ ഗുണമുള്ള ഫല വൃക്ഷങ്ങളാണ് തോട്ടത്തിന്‍റെ പ്രത്യേകത.നാലു വര്‍ഷം കൊണ്ട് കായ്ക്കും. ഫാം സൂപ്രണ്ട് സ്മിത ഹരിദാസന്‍, പി സതീശന്‍, സി എം കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.