Wed. Nov 6th, 2024

വയനാട്:

വയനാട്ടില്‍ അതിർത്തിയിലെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധനക്ക് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറച്ചുവെച്ചു. ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും വയനാട്ടിലെ മുത്തങ്ങ, ബാവലി ചെക്ക് പോസ്റ്റുകളിലൂടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കടത്തിവിട്ടത്. ഉത്തരവ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ജൂണ്‍ 17ന് ഇങ്ങനെ ഒരു ഉത്തരവ് ഇപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെടുന്നതെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതിനെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ ഭരണകൂടവും പോലീസ് മേധാവിയും അറിയിക്കുന്നത്. കര്‍ണാടകയില്‍ നിന്നും വരുന്ന രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന ഉത്തരവാണ് മറച്ചുവെച്ചത്.