Sun. Dec 22nd, 2024

നാ​ദാ​പു​രം:

വ്യാ​യാ​മ​ത്തി​നൊ​പ്പം പ​രി​സ്ഥി​തി സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ച് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​യാ​ത്ര. ക​ല്ലാ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​കൃ​തി​യെ സ്നേ​ഹി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ന്ത പ്ര​ച​രി​പ്പി​ച്ചും സൈ​ക്കി​ൾ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.വ്യാ​യാ​മ​ത്തി​ലൂ​ടെ ലോ​ക്ഡൗ​ണി​ലെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​നൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

യാ​ത്ര​വ​ഴി​യി​ലെ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്​​റ്റി​ക് വ​സ്തു​ക്ക​ളും ശേ​ഖ​രി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ക​ല്ലാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് സൈ​ക്കി​ൾ റൈ​ഡി​ങ്​ സം​ഘം ആ​രം​ഭി​ച്ച​ത്. ദി​വ​സ​വും 20 കി​ലോ മീ​റ്റ​റി​ല​ധി​കം ഇ​വ​ർ യാ​ത്ര ന​ട​ത്തും. മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ദീ​ർ​ഘ​ദൂ​ര യാ​ത്ര​യും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ലൂ​ടെ വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ച് കു​റ്റ്യാ​ടി ചു​രം വ​ഴി ക​ല്ലാ​ച്ചി​യി​ലേ​ക്കു​മാ​യി​രു​ന്നു യാ​ത്ര. 20 കി​ലോ​മീ​റ്റ​ർ ദൂ​ര​വും നാ​ലി​ല​ധി​കം ഹെ​യ​ർ പി​ന്നു​ക​ളു​മു​ള്ള പെ​രി​യ ചു​രം സം​ഘം സാ​ഹ​സി​ക​മാ​യി ച​വി​ട്ടി​ക്ക​യ​റി. പേ​ര്യ​യി​ൽ​നി​ന്ന് വാ​ളാ​ട്, കു​ഞ്ഞോം, നി​ര​വി​ൽ​പ്പു​ഴ വ​ഴി നാ​ട്ടി​ലേ​ക്ക് 105 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ണ് യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്. നൗ​ഫ​ൽ ന​രി​ക്കോ​ൾ, നി​സാം, സ​ലാം, കെകെ ഫൈ​സ​ൽ, ഫ​ഹ്മി​ദ്, ജം​ഷീ​ർ, മു​ഹ​മ്മ​ദ്, നി​സാം, വികെ റാ​ഷി​ദ്, ഷം​സീ​ർ, ജാ​ഫ​ർ, ആ​ഷി​ഫ് അ​ഫ്സ​ൽ, ഡാ​നി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര.