Fri. Nov 22nd, 2024
പാ​റ​ശ്ശാ​ല:

പ​ര​ശു​വ​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തെ മാ​തൃ​കാ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്ന്​ മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ആ​ടു​വ​ള​ര്‍ത്ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ട്ടി​ന്‍പാ​ല്‍ ഉ​പ​യോ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​റ​ശ്ശാ​ല ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്രം സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ടു​വ​ള​ര്‍ത്ത​ല്‍ കേ​ന്ദ്ര​ത്തിൻ്റെ പ്ര​വ​ര്‍ത്ത​ന​വും വി​പു​ലീ​ക​ര​ണ സാ​ധ്യ​ത​ക​ളും ച​ര്‍ച്ച ചെ​യ്യാ​ന്‍ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്നു.

മ​ല​ബാ​റി ആ​ടു​ക​ളെ​യാ​ണ് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ര്‍ഷ​ക​ര്‍ക്ക് ആ​ട്ടി​ന്‍കു​ട്ടി​ക​ളെ ഇ​വി​ടെ​നി​ന്ന്​ സ​ബ്സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും. ബു​ക്ക് ചെ​യ്ത ക​ര്‍ഷ​ക​ര്‍ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ട്ടി​ന്‍കു​ട്ടി​ക​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്ങി​നു​മു​ള്ള ന​ട​പ​ടി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

By Divya