Fri. Apr 26th, 2024

സുൽ​ത്താ​ൻ ബ​ത്തേ​രി:

നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​മൂ​ല​യി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഭാ​ഗ​ത്ത് ട​വ​ർ സ്​​ഥാ​പി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ളി​മൂ​ല ക​വ​ല​ക്ക​ടു​ത്താ​ണ് ട​വ​ർ സ്​​ഥാ​പി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലും പൊ​ലീ​സി​ലും നാ​ട്ടു​കാ​ർ പ​രാ​തി കൊ​ടു​ത്തി​രു​ന്നു. ട​വ​റി​ന് അ​നു​മ​തി ന​ൽ​കി‍യി​ട്ടി​ല്ലെ​ന്നാ​ണ് നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ട​വ​ർ ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് സ്​​ഥാ​പി​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. സിസി പൗ​ലോ​സ്, കെ​എ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ​ജി വൈ​ശാ​ഖ്, എഎ​ച്ച് ഷ​മീ​ർ, ബി​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.