Sun. Dec 22nd, 2024

പൊഴുതന:

ഉരുൾപൊട്ടലിനെ തുടർന്ന് നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ഡിവൈഎഫ്ഐ അച്ചൂരാനം മേഖല കമ്മിറ്റി. 2018ൽ സംഭവിച്ച വൻ ഉരുൾപൊട്ടലിനെ തുടർന്ന് പൂർണമായി തകർന്ന കുറിച്യർമല, മേൽമുറി പ്രദേശത്ത് എച്ച്ഡിഎഫ്സി ബാങ്കിന്റെ സഹകരണത്തോടെ 1,000 വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം വാർഡ് അംഗം ജുമൈലത്ത് ഷമീർ നിർവഹിച്ചു.ഡിവൈഎഫ്ഐ ബ്ലോക് വൈസ് പ്രസിഡന്റ് കെ ജറീഷ്, ടി, സൈനുൽ ആബിദീൻ, പി മുബഷിർ മുബാറക്, എം സന്തോഷ്, സി, ചേക്കു, സി ആരിഫ്, എം അസ്‌ലം, എ സിറാജ്, കെ അലവിക്കുട്ടി, ടി അനിൽ, പി പൗലോസ്, ഫ്രെഡിൻ ജെ ജോസ്, സി അരുൺ എന്നിവർ പ്രസംഗിച്ചു.