Sun. Jan 19th, 2025
പത്തനംതിട്ട:

ജില്ലയുടെ 36-ാമത് കലക്ടറായി ഡോ ദിവ്യ എസ് അയ്യർ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാൾ, ശേഷ അയ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം കലക്ടർ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ് അയ്യർ എംബിബിഎസ് ഡോക്ടർ ആണ്. 2014 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. കോട്ടയം അസിസ്റ്റന്റ് കലക്ടറായും തിരുവനന്തപുരം സബ് കലക്ടറായും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്‌.

By Divya