Wed. Jan 22nd, 2025

കണ്ണൂർ:
 
ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ്  വാക്സിനേഷൻ  ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക്  അറിയിച്ചു. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ,  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ ആരോഗ്യ കേന്ദ്രങ്ങൾ  എന്നിവിടങ്ങളിലാണ്‌ വാക്സിനേഷൻ സജ്ജീകരണങ്ങൾ ഒരുക്കിയത്‌. 

വാക്സിൻ സ്വീകരിക്കുന്നവർ   cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരെയോ ആശാപ്രവർത്തകരെയോ  അറിയിക്കണം. വാക്സിൻ നൽകുന്നതിനു മുമ്പ്‌ ഇവർ ആരോഗ്യ പ്രവർത്തകരിൽനിന്ന്‌ ലഭിക്കുന്ന നിശ്ചിത മാതൃകയിൽ ഉള്ള  സമ്മതപത്രം ഒപ്പിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സമർപ്പിക്കണം. 

എല്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച 40  ഗർഭിണികൾക്ക് വീതം വാക്സിനേഷൻ  നൽകും. ബാക്കിയുള്ളവർ  വാക്സിനേഷന്‌ അവർ അതാത് പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരെ സമീപിക്കണം.  വാക്സിൻ അതാത് കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ഡിഎംഒ അറിയിച്ചു.