Thu. Dec 19th, 2024

ക​ൽ​പ​റ്റ:

മു​ട്ടി​ൽ മ​രം​മു​റി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്​ വീ​ട്ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള സ്​​റ്റേ​റ്റ് ഫോ​റ​സ്​​റ്റ് പ്രൊ​ട്ട​ക്ടി​വ് സ്​​റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി.

ക​ൽ​പ​റ്റ ഫ്ല​യി​ങ് സ്ക്വാ​ഡ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് ഓ​ഫി​സി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. മു​ട്ടി​ൽ മ​രം മു​റി കേ​സി​ലെ പ്ര​തി​യാ​യ റോ​ജി അ​ഗ​സ്​​റ്റി​നെ പ​ല​ത​വ​ണ ഇ​ദ്ദേ​ഹം ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യും മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന സ​മ​യ​ത്ത് റോ​ജി​യെ നേ​രി​ൽ​ക​ണ്ട​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.