Sun. Dec 22nd, 2024

മലപ്പുറം :

അർജന്റിനയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടി രണ്ട് മലപ്പുറം താനാളൂർ സ്വദേശികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവരുടെ കയ്യില്‍ നിന്ന് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണ് വലിയ സ്ഫോടനം ആയി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.