Sat. Jan 18th, 2025
തിരുവനന്തപുരം:

രാത്രിയില്‍ അപകടത്തില്‍പെട്ട് റോഡില്‍ ചോരയൊലിച്ച്​ കിടന്നയാള്‍ക്ക് രക്ഷകനായി ജില്ല ജഡ്ജി. വെള്ളിയാഴ്ച രാത്രി എട്ടോടെ വഴുതക്കാട് ജങ്​ഷന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളജ് ചാലക്കുഴി സ്വദേശി അജില്‍കുമാര്‍ (46) ആണ് അപകടത്തില്‍പെട്ടത്.

തലക്ക്​ പരിക്കേറ്റ് കിടന്നയാളെ ജില്ല ജഡ്ജി കൃഷ്ണകുമാര്‍ ത​ൻെറ കാറില്‍ ആശുപത്രിയിലെത്തിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തലക്ക്​ സാരമായി പരിക്കേറ്റ്​ അജില്‍കുമാര്‍ ഏറെനേരം റോഡില്‍ കിടന്നു.

അതുവഴി കടന്നുപോയ ജഡ്ജി സംഭവം കണ്ട് വാഹനം നിര്‍ത്തുകയായിരുന്നു. ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തില്‍ അജിൽകുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

By Divya