Sat. Jan 18th, 2025

കൽപ്പറ്റ:

ബിസിനസ്‌ വർദ്ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം കൂട്ടാത്ത നടപടിയിൽ പ്രതിഷേധിച്ച്‌ ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ പ്രക്ഷോഭം തുടങ്ങി. കേരള ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ, ഓഫീസേഴ്‌സ്‌ യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ്‌ സമരം. കൽപ്പറ്റ റീജ്യണൽ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ ബെഫി ജില്ലാ സെക്രട്ടറി കെ അജയകുമാർ ഉദ്‌ഘാടനംചെയ്‌തു.

എസ്‌ ഭാസ്‌കരൻ, എസ്‌ സുധീഷ്‌ കുമാർ, ജെ ജസ്‌റ്റിൻ, ബിജു ജോസ്‌, ജിജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു. മുഴുവൻ തസ്‌തികകളിലും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ടെക്‌ പ്രോഡക്ട്‌സ്‌ പ്രശ്‌നങ്ങൾക്ക്‌ ശാശ്വതപരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.