വെസ്റ്റ്ഹിൽ:
കോഴിക്കോടിൻറെ വിനോദ, കായികഭൂപടത്തിലേക്ക് ഭട്ട്‌റോഡ് ബീച്ചിനെകൂടി ചേർത്ത് ബ്ലിസ് പാർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. പൊതുനിർമിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓൺലൈനിലായിരുന്നു ചടങ്ങുകൾ. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
വിനോദസഞ്ചാര വകുപ്പിൻറെ 1.15 കോടിയും പ്രദീപ് കുമാർ എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച ഒരു കോടി രൂപയും ചിലവിട്ടാണ് ബ്ലിസ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. സൈക്കിൾ ട്രാക്ക്, ജലധാര, സിന്തറ്റിക്ക് ട്രാക്ക് കവാടം, ബീച്ച് സൈഡ് വാൾ തുടങ്ങിയവ ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
ആർക്കിടെക്ട് നൗഫലിൻറെ രൂപകല്പനയിൽ ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കലക്ടർ സാംബശിവറാവു, എം കെ രാഘവൻ എംപി, മേയർ ഡോ ബീന ഫിലിപ്പ്, മുൻ എംഎൽഎ എ പ്രദീപ് കുമാർ, വിനോദ സഞ്ചാര വകുപ്പ് മേഖലാ ജോ ഡയറക്ടർ സി എൻ അനിതകുമാരി, ഡെ കലക്ടർ അനിതകുമാരി, കൗൺസിലർമാരായ എം കെ മഹേഷ്, പി പ്രസീന, സി പി സുലൈമാൻ, ഡിടിപിസി സെക്രട്ടറി സി പി ബീന, തുടങ്ങിയവർ സംസാരിച്ചു.