Sun. Feb 23rd, 2025

പട്ടാമ്പി:

ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘അതിജീവനം’ ഓൺലൈൻ കൗൺസിലിങ്​ പ്രോഗ്രാം ആരംഭിച്ചു. എട്ട്​മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരുമായി സംസാരിക്കുന്നതിന് എസ്എസ്കെ മുന്നോട്ടുവെക്കുന്ന പരിപാടിയാണ് ‘അതിജീവനം’. കൊവിഡ് കാലത്ത് വിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ.

വിദ്യാലയങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ കൂട്ടുകാരേയും അധ്യാപകരെയും കാണാനോ പ്രശ്നങ്ങൾ പങ്കുവെക്കാനോ അവസരം ഇല്ലാതായിരിക്കുന്നു. ഓൺലൈൻ പഠനത്തോടൊപ്പം അവർക്ക് മാനസിക പ്രശ്നങ്ങളിൽ ശരിയായ ഉപദേശവും പിന്തുണയും നൽകേണ്ടതുണ്ട്. ജൂലൈ അഞ്ച്​ മുതൽ 15 വരെ വൈകുന്നേരം മൂന്ന്​ മുതൽ അഞ്ച്​ വരെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരായ കെ ഗ്രീഷ്മ, മാർട്ടിന സണ്ണി, രശ്മി എന്നിവരുമായി ഫോണിൽ സംസാരിക്കാമെന്ന് പട്ടാമ്പി ബിപിസി വിപി മനോജ് അറിയിച്ചു.

By Rathi N