Mon. Dec 23rd, 2024

മലപ്പുറം:

മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാർജ് ചോദിച്ചതിനാണ് കല്ലെറിഞ്ഞത്.

പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച് ബസിൽ കയറിയ മദ്യപാനി ടിക്കറ്റെടുക്കാൻ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാൻ വിസമ്മതിച്ചത്.

ഇതേ തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കിവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ചില്ലും തകർന്നു.