Thu. Jan 23rd, 2025

വടകര:

കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ ആണ് ഇനി ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. +914962512020 എന്ന വടകരയിലെ എംഎൽഎ ഓഫീസ് നമ്പറിന് പുറമേയാണ് ടിപിയുടെ ഓര്‍മ്മക്കായി പഴയ നമ്പര്‍ സജ്ജമാക്കിയത്.

”+919447933040 ഇത് എംഎൽഎയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. ടിപി വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, ടിപി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം” – കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.