Mon. Dec 23rd, 2024

പ​യ്യ​ന്നൂ​ർ:

ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്താ​ൻ നാ​ട്ടു​കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി എ​സ്എ​ഫ്​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത് വി​വാ​ദ​മാ​യി. അ​ട​ച്ച​തി​നു തൊ​ട്ടു​പി​ന്നാലെ സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രെത്തി ​വേലി പൊ​ളി​ച്ച് പാ​ത പു​നഃ​സ്ഥാ​പി​ച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ ഇതിലൂടെയുള്ള യാത്ര തടഞ്ഞത് .മുള്ളും കമ്പിവേലിയും ഉപയോഗിച്ചാണ് വഴി തടഞ്ഞത്. എന്നാൽ ചൊവ്വാഴ്ച രാവിലെ നാട്ടുകാരെത്തി ഇത് പൊളിച്ചുമാറ്റുകയും വാർത്ത സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു .

കോളേജിലെ വനിതാ ഹോസ്റ്റലിനു സമീപം ദിവസങ്ങൾക്കു മുൻപ് അജ്ഞാതൻ അധികൃതർ അറിയാതെയെത്തി നഗ്നത പ്രദർശനം നടത്തിയതായി പരാതി ഉണ്ടായിസംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ വഴിയടച്ചത് .