Mon. Dec 23rd, 2024

മേ​ലാ​റ്റൂ​ർ:

കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള സൈ​റ്റിലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്താ​നാ​വാ​ശ്യ​മാ​യ ഇ​ട​​പെ​ട​ൽ ന​ട​ത്തി യു​വാ​വ്. ഡി​വൈഎ​ഫ്​ഐ പു​ല്ലി​കു​ത്ത് യൂ​നി​റ്റ് അം​ഗ​വും മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ഉ​മ്മ​ണ​ത്തു​പ​ടി​യി​ൽ ‘വ​ര​ദ’​യി​ലെ അ​ഭി​രാ​മാ​ണ്​ (23), covid19 Kerala.gov.in ലെ ​സാ​ങ്കേ​തി​ക പി​ഴവുകൾ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ത്യേക രോ​ഗ​മു​ള്ള​വ​ർ, വി​ക​ലാം​ഗ​ർ, ആ​ർ​ആ​ർടി അം​ഗ​ങ്ങ​ൾ ​തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​ത്യേക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​​വ​ർ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സൈ​റ്റാ​ണി​ത്. വ്യാ​ജ ഫോ​ൺ നന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യാം എ​ന്ന പോ​രാ​യ്മ​യാ​ണ് സൈ​റ്റി​നു​ണ്ടാ​യി​രു​ന്ന​ത്. യ​ഥാ​ർ​ഥ ഒടിപി ന​മ്പ​ർ കൊ​ടു​ത്തില്ലെ​ങ്കി​ലും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും.