മറ്റക്കര:
പന്നഗം തോട്ടിലെ വെള്ളപ്പൊക്ക കാരണങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോട്ടയം ഡിവിഷൻ മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതൽ എക്സിക്യൂട്ടിവ് എൻജിനീയർ ആർ സുശീലയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. മറ്റക്കര പടിഞ്ഞാറേപാലം ചെക്ക്ഡാം, ചുവന്ന പ്ലാവ് ചെക്ക്ഡാം തുടങ്ങിയവ സംഘം സന്ദർശിച്ചു. ജൂൺ ആദ്യവാരം മറ്റക്കരയിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.
തോടിൻെറ ആഴംകുറഞ്ഞതും ചെക്ക്ഡാമുകളുടെ ആധിക്യവും അശാസ്ത്രീയ നിർമാണവും വെള്ളപ്പൊക്കത്തത്തിന് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം എം എൽ എ ഉമ്മൻ ചാണ്ടി പടിഞ്ഞാറേ പാലം പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ഇറിഗേഷൻ വകുപ്പിന് നിർദേശങ്ങൾ നൽകി.
അകലക്കുന്നം പഞ്ചായത്ത് അംഗങ്ങളായ സീമ പ്രകാശ്, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആൻറണി എന്നിവരും പ്രദേശവാസികളും അധികൃതരുമായി വെള്ളപ്പൊക്ക പരിഹാരമാർഗങ്ങൾ ചർച്ചചെയ്തു. KTL PANNAGAM- കോട്ടയം ഡിവിഷൻ മൈനൻ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ സുശീല മറ്റക്കര പടിഞ്ഞാറേ പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു