Mon. Dec 23rd, 2024
ചെന്നൈ:

ധനുഷ് സഹോദരൻ ശെല്‍വരാഘവനുമായി വീണ്ടും ഒന്നിക്കുകയാണ്. നാനെ വരുവേൻ എന്ന സിനിമയിലാണ് ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് നായകനായത്. സിനിമയെ കുറിച്ച് ധനുഷ് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ് എന്ന് ശെല്‍വരാഘവൻ അറിയിച്ചിരിക്കുന്നു.

ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റില്‍ തുടങ്ങുമെന്ന് അറിയിച്ചിരിക്കുന്ന സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശെല്‍വരാഘവന്റെ സിനിമയില്‍ ധനുഷ് വീണ്ടും നായകനാകുമ്പോള്‍ അത് വൻ ഹിറ്റുതന്നെയാകും.  തുള്ളുവതോ ഇളമൈ എന്ന ശെല്‍വരാഘവൻ സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി നായകനാകുന്നതും.

പുതുപേട്ടൈ, കാതല്‍ കൊണ്ടേയ്‍ന, യാരടി  നീ മോഹിനി, മയക്കം എന്നാ തുടങ്ങിയ സിനിമകള്‍ക്കായി ധനുഷും ശെല്‍വരാഘവനും ഒന്നിച്ചിട്ടുണ്ട്. ജഗമേ തന്തിരം എന്ന സിനിമയാണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

By Divya