Mon. Dec 23rd, 2024
കോഴിക്കോട്:

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരിലുള്ളതെന്ന് വിവരം. ഡിവഐഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ചാത്തോത്ത് ഹൗസ്, കൊയ്യോട് എന്നുള്ളതാണ് അഡ്രസ്.

നേരത്തേ കണ്ണൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വാഹനം തന്റേതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും പിന്നീട് തിരികെ നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിന്മേൽ അന്വേഷണം നടക്കുന്നുണ്ട്.

സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റേതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കരിപ്പൂർ വിമാനത്താവത്തിൽ കണ്ട സ്വിഫ്റ്റ് കാർ പിന്നീട് അഴീക്കോട് ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത കാർ കാണാതായത് വാർത്തയായിരുന്നു. സ്വർണക്കടത്ത് സംഘം തന്നെ വാഹനം മാറ്റിയതാകാമെന്നാണ് സൂചന.

By Divya