Mon. Dec 23rd, 2024
കൊല്ലം:

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ലെന്നും പ്രസ്തുത പരാതി പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.

‘ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്. കാരണം അതിന് മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്,’ ജോസഫൈന്‍ പറഞ്ഞു.

ഒരു സ്ത്രീയ്ക്ക് അസഹനീയമായ അനുഭവം ആരില്‍ നിന്നുണ്ടായാലും പെട്ടെന്ന് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ലെന്നും അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാന്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പൊലീസ് സ്റ്റേഷനില്‍ പരാതിക്കൊടുlത്താല്‍ അതിന്റേതായ ബലം കൂടിയുണ്ടാകും. അതെല്ലാ പരാതിക്കാരോടും പറയുന്നതാണ്. ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടിവരും. അത്രയെ പറയുന്നൂള്ളൂ, കൂടുതലൊന്നും പറയുന്നില്ല,’ ജോസഫൈന്‍ പറഞ്ഞു.

By Divya