Wed. Jan 22nd, 2025
ന്യൂഡൽഹി:

ആദായ നികുതി പോര്‍ട്ടലിലെ പ്രശ്​നങ്ങളില്‍ അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമാന്‍. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്​ലിയാക്കണമെന്ന്​ നിര്‍മല ആവശ്യപ്പെട്ടു. പുതിയ പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോൾ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്​നങ്ങളില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്​നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സമയം നഷ്​ടമില്ലാതെ പരിഹരിക്കുമെന്നും ഇന്‍ഫോസിസ്​ അറിയിച്ചു.

ഇന്‍ഫോസിസ്​ ഉദ്യോഗസ്ഥരുമായി നടത്ത യോഗത്തിലാണ്​ നിര്‍മല സീതാരാമന്‍ പുതിയ പോര്‍ട്ടലിലെ പ്രശ്​നങ്ങള്‍ ഉന്നയിച്ചത്​. ഉപയോക്​താക്കള്‍ പറഞ്ഞ പരാതികള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇന്‍ഫോസിസ്​ വിശദീകരിച്ചു.

പുതിയ ആദായ നികുതി പോര്‍ട്ടലിന്‍റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്​ ഇന്‍ഫോസിസാണ്​. ജൂണ്‍ ഏഴിനാണ്​ പോര്‍ട്ടല്‍ നിലവില്‍ വന്നത്​. എന്നാല്‍, പോര്‍ട്ടലില്‍ നിരവധി ​​പ്രശ്​നങ്ങള്‍ കണ്ടെത്തുകയായിരുന്നു. പ്രൊഫൈല്‍ അപ്​ഡേഷനോ പാസ്​വേര്‍ഡ്​ മാറ്റാനോ സാധിക്കാതെ വരികയായിരുന്നു.

ഇന്‍ഫോസിസ്​ മേധാവി സലില്‍ പരേഖും സീനിയര്‍ എക്​സിക്യൂട്ടീവ്​ പ്രവീണ്‍ റാവുവും യോഗത്തില്‍ പ​ങ്കെടുത്തിരുന്നു.

By Divya