Wed. Jan 22nd, 2025
കോഴിക്കോട്​: ​

രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വൈദ്യരങ്ങാടി പു​ളി​ഞ്ചോട്​ വളവിൽ പുലർച്ചെ 4.45 ഓടെയാണ്​ ചരക്കു ലോറിയുമായി കൂട്ടിയിടിച്ച്​ മഹീന്ദ്ര ബൊലേറോയിൽ സഞ്ചരിച്ച പാലക്കാട്​ ചെർപുളശ്ശേരി സ്വദേശികളായ മുഹമ്മദ്​ സാഹിർ ​ചെർപുളശ്ശേരി, ഷാഹിർ വല്ലപ്പുഴ, നാസർ മുളയങ്കാവ്​, സുബൈർ മുളയങ്കാവ്​, അസൈനാർ നെല്ലായ എന്നിവർ മരിച്ചത്​.

കരിപ്പൂർ വിമാനത്താവളത്തിലേക്ക്​ പുറപ്പെട്ടതായിരുന്നുേ. മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​​ മാറ്റി. സംഭവ സ്​ഥലത്തുതന്നെ അഞ്ചു പേരും മരിച്ചു. കാർ പൂർണമായി തകർന്നു. ഉടൻ സ്​ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയർ ഫോഴ്​സും ചേർന്നാണ്​ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

അപകട സമയത്ത്​ നല്ല മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

By Divya