Mon. Dec 23rd, 2024
ദോഹ:

ഇറാൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിക്ക്​ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദന സന്ദേശം. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇബ്രാഹിം റഈസിക്ക്​ വിജയാശംസ നേർന്ന അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്​മളമാവ​ട്ടെ എന്നും ആശംസിച്ചു.

ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനി, പ്രധാനമന്ത്രിയും ആ​ഭ്യ​ന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുൽ അസിസ്​ ആൽഥാനി എന്നിവരും ഇറാൻ പ്രസിഡൻറിനെ അഭിനന്ദിച്ചു.

By Divya