Mon. Dec 23rd, 2024
K Sudhakaran
തിരുവനന്തപുരം:

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

‘പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന പരാമർശം അണികളിൽ പ്രോകോപനം ഉണ്ടാക്കും. അന്ധമായ സുധാകര വിരോധത്തിന് ഇത് കാരണമാകും’- മമ്പറം ദിവാകരൻ പറഞ്ഞു.

പഴയ രാഷ്ട്രീയകാലവസ്ഥയല്ല ഇന്നുള്ളതെന്ന് മമ്പറം ദിവാകരൻ ഓർമിപ്പിച്ചു. കോൺഗ്രസ് അഖിലേന്ത്യാ നയം അനുസരിച്ച് സിപിഐഎം ഇന്ന് മുഖ്യശത്രു അല്ലെന്നും കോൺഗ്രസ് സിപിഐഎമ്മിനോടുള്ള നയത്തിൽ മാറ്റം വരുത്തണമെന്നും മമ്പറം ദിവാകരൻ കൂട്ടിച്ചേർത്തു.

By Divya