Mon. Dec 23rd, 2024
കവരത്തി:

ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ലക്‌സുകൾക്കും നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്.

പ്രഫുൽ ഗോഡ പട്ടേൽ ഇന്ന് രാവിലെ 9 മണിക്ക് സന്ദർശനം മതിയാക്കി ദിലീപിൽ നിന്നും പോകാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. കരി ഓയിൽ ഒഴിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സ്വകാര്യ ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും. നാളെ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകാനാണ് ആയിഷയോട് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്.

ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമർശം എന്നീ വകുപ്പുകളിൽ പൊലിസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ബിജെപി പ്രവർത്തകർ രാജിവയ്ക്കുകയും ചെയ്തിരുന്നു.

By Divya