Thu. Jan 23rd, 2025
ന്യൂഡൽഹി:

പെട്രോൾ-ഡീസൽ വില വർദ്ധനവ്​ മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. പ്രശ്​നം പരിഹരിക്കാൻ എഥനോളി​ൻറെ ഉല്പാദനം കൂട്ടുമെന്ന്​ ഗഡ്​കരി പറഞ്ഞു. ബദൽ ഇന്ധനമായി എഥനോളിനെ ഉയർത്തികൊണ്ട്​ വരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ബ്രിക്​സ്​ നെറ്റ്​വർക്ക്​ യൂനിവേഴ്​സിറ്റിയുടെ പരിപാടിയിൽ സംസാരിക്കു​മ്പോഴാണ്​ ഗഡ്​കരിയുടെ ഇതുസംബന്ധിച്ച പരാമർശം. ഒരു ലിറ്റർ പെട്രോളിന്​ രാജ്യത്തി​ൻറെ വിവിധ സ്ഥലങ്ങളിൽ വില 100 കടന്നിട്ടുണ്ട്​. എന്നാൽ, ഒരു ലിറ്റർ എഥനോളിന്​ പരമാവി 60 മുതൽ 62 രൂപ മാത്രമാണ്​ വില.

അതേസമയം, എഥനോളി​െൻറ കലോറിക്​ വാല്യു കുറവാണെന്നതാണ്​ മറ്റൊരു പ്രശ്​നം. 750 മില്ലി ലിറ്റർ പെട്രോൾ ഒരു ലിറ്റർ എഥനോളിന്​ സമമാണ്​. അങ്ങനെയാണെങ്കിൽ പോലും എഥനോൾ ഉപയോഗിക്കു​േമ്പാൾ 20 രൂപ വരെ ലാഭം ലഭിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

റേസിങ്​ കാറുകളിൽ എഥനോളാണ്​ ഇന്ധനമായി ഉപയോഗിക്കുന്നത്​. യു എസ്​ ഉൾപ്പടെയുള്ള പല രാജ്യങ്ങളും ബയോ എഥനോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025നുള്ളിൽ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്ത്​ വിൽപന നടത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പെട്രോളിയം ഇറക്കുമതി കുറക്കുക ലക്ഷ്യമിട്ടാണ്​ തീരുമാനം.

By Divya