Mon. Dec 23rd, 2024
കണ്ണൂർ:

കണ്ണൂർ കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലക്കും, കൈക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ രമ്യയും രണ്ടാനച്ഛൻ രതീഷും റിമാൻഡിലാണ്. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ജില്ലാ ചൈൽഡ്ലൈൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇപ്പോൾ മുത്തശ്ശിക്കൊപ്പമാണ് കുഞ്ഞ് ഉള്ളത്.

By Divya