Mon. Dec 23rd, 2024
കൊൽക്കത്ത:

ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്ക് എംഎൽഎമാരുടെ ഒഴുക്ക് ഉറപ്പായ സാഹചര്യത്തിൽ കൂറുമാറ്റ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി 50 നിയമസഭാംഗങ്ങൾക്കൊപ്പം ഗവർണർ ജഗ്ദീപ് ധൻകറെ സന്ദർശിച്ചു. അതേസമയം, സംഘത്തിൽ നിന്ന് 23 എംഎൽഎമാർ വിട്ടുനിന്നു. മൂന്നിലൊന്നു പേർ വിട്ടുനിന്നതു ബിജെപിയെ ഞെട്ടിച്ചു.

അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ആരംഭിക്കും മുൻപ് ഒരു ഡസനോളം എംഎൽഎമാർ ബിജെപി വിട്ട് തൃണമൂലിൽ ചേരുമെന്നാണ് സൂചന. വിട്ടുനിന്ന എംഎൽഎമാരിൽ ചിലർ മുകുൾ റോയിയുമായി അടുപ്പമുള്ളവരാണ്. ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയി കഴിഞ്ഞയാഴ്ച തൃണമൂലിലേക്ക് പോയിരുന്നു.

74 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. തൃണമൂലിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പല എംഎൽഎമാരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബിജെപി എംഎൽഎമാരുടെ സന്ദർശനത്തിനു തൊട്ടുപിറകെ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണർ കത്തെഴുതി.

അക്രമങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഭരണകൂടത്തിന്റെ അനുവാദത്തോടെയാണ് നടുക്കുന്നതാണെന്നും ഗവർണർ എഴുതി. ബംഗാളിനെ വെട്ടിമുറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മമത ബാനർജി പ്രതികരിച്ചു.

By Divya