Wed. Jan 22nd, 2025
കവരത്തി:

ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. LDAR പ്രാബല്യത്തിൽ വരുന്നതിന് മുന്നേയാണ് ദ്വീപ് ഭരണകൂടം ഭൂമി ഏറ്റെടുക്കുന്നത്. നടപടികളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൊടി കുത്തിയത് ഉടമകളോട് അനുവാദം ചോദിക്കാതെയാണെന്നും പരാതിയുണ്ട്.

അതേ സമയം കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ അഡ്മിനിസ്ട്രേറ്റർ അതൃപ്തി രേഖപ്പെടുത്തി. കാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

By Divya