Sun. Feb 23rd, 2025
തൃശ്ശൂർ:

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. മാള കുഴൂർ സ്വദേശി ജോൺസൺ ആണ് മരിച്ചത്. അൻപത് വയസായിരുന്നു.

ചാലക്കുടിയിൽ റോഡ് നവീകരണം നടക്കുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അർദ്ധരാത്രി ഒരു മണിയോടെയാണ് അപകടം. റോഡിൽ വെളിച്ചമില്ലാത്തത് അപകട കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് നിസാര പരുക്കുണ്ട്.

By Divya