Mon. Dec 23rd, 2024
ഗാസ:

ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം. ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.

ഖാന്‍ യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിന്റെ സൈനിക താവളത്തിലാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 11 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മേയ് 21ന് ഇരുവിഭാഗം  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.

By Divya