Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് അന്തിമരൂപം നല്‍കാന്‍ മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപിനഡ്ഡയുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍സന്തോഷും പങ്കെടുത്തു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്കു വിളിപ്പിച്ചായിരുന്നു ചർച്ച. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ഉത്തർപ്രദേശിൽ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങള്‍ക്കു കാര്യമായ പരിഗണന ലഭിക്കും.

കൊവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകളിൽ വിമര്‍ശനം നേരിടുന്നതിനാൽ മുഖംമിനുക്കല്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കും. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേയ്ക്കു മാറ്റുമെന്നും സൂചനയുണ്ട്.

By Divya