Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ (ബുധനാഴ്ച) മുതൽ സർവീസ് തുടങ്ങും. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും നാളെ മുതൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.

ഇന്‍റർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ വീണ്ടും തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും.

ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. എന്നാൽ ചില ദീർഘദൂര തീവണ്ടികൾ സർവീസ് തുടർന്നിരുന്നു.

By Divya