Thu. Jan 23rd, 2025
മുംബൈ:

ആരാധകർ കാത്തിരിക്കുന്ന അക്ഷയ്കുമാർ ചിത്രം ‘ബെൽ ബോട്ടം’ ജൂലൈ 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒടിടി റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അക്ഷയ് കുമാർ തന്നെ റിലീസ് തിയ്യതി പുറത്തുവിടുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് ടീസറും ഇതോടൊപ്പം താരം പങ്കുവെച്ചു.

രഞ്ജിത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാനവേഷത്തിലുണ്ട്.

By Divya