Sun. Dec 22nd, 2024
ലഖ്​നൗ:

രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപിച്ച്​ ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സ്​ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ്​ തട്ടിപ്പിന്​ ​പിന്നി​ലെന്ന്​ സമാജ്​വാദി പാർട്ടിയും ആം ആദ്​മി പാർട്ടിയും ആരോപിച്ചു. മാർച്ച്​ 18ന്​ ഒരു വ്യക്​തിയിൽനിന്ന്​ 1.208 ഹെക്​ടർ ഭൂമി രണ്ടു കോടി രൂപക്ക്​ വാങ്ങിയ രണ്ട്​ റിയൽ എസ്​റ്റേറ്റ്​ ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ്​ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്​ വിൽക്കുന്നത്​ 18.5 കോടിക്കാണ്​.

രണ്ട്​ ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ്​ അനേക ഇരട്ടികളായി വർദ്ധിച്ചതെന്ന്​ വിശദീകരിക്കണമെന്ന്​ മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.

By Divya