Mon. Dec 23rd, 2024
കണ്ണൂർ:

കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനായ രതീഷാണ് കുട്ടിയെ മർദ്ദിച്ചത്.

സംഭവത്തില്‍ കേളകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ഞിൻ്റെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനുമെതിരെയും പൊലീസ് കേസെടുത്തു.

രണ്ടാനച്ഛൻ രതീഷ് കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്‍റെ മുത്തശ്ശി സുലോചന പറഞ്ഞു. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്നലെ വൈകീട്ട് മകളെ വിളിക്കുമ്പോഴാണ് സംഭവം അറിയുന്നത്. കുഞ്ഞിന്‍റെ തോളെല്ലിന് പൊട്ടലുണ്ടെന്നും കുഞ്ഞിന്‍റെ മുത്തശ്ശി പറഞ്ഞു.

By Divya