Mon. Dec 23rd, 2024
ചെന്നൈ:

കൂടുതൽ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. വാക്സിനേഷനിലൂടെ മാത്രമേ കൊവിഡ് വ്യാപനം കുറക്കാൻ കഴിയൂ. വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൊവിഡ് ഒന്നാം തരം​ഗത്തിൽ ഹോട്സ്പോട്ടായിരുന്ന പ്രദേശമായിരുന്നു കോയമ്പേട് പച്ചക്കറി മാർക്കറ്റ്. നിലവിൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന പച്ചക്കറി കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ 9,655 പേർക്ക് അവിടെ വാക്സിൻ നൽകിയെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ ഭിന്നശേഷിക്കാർക്ക് അവരുടെ അടുത്ത് പോയി വാക്സിനേഷൻ നൽകിയ ആദ്യ സംസ്ഥാനവും തമിഴ്നാടാണ്. ഇതുവരെ 5000 ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകിയെന്നും മാ സുബ്രഹ്മണ്യൻ പറഞ്ഞു.

By Divya