Mon. Dec 23rd, 2024
വാഷിംഗ്ടണ്‍:

എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ലൗ ഈസ് ലൗവ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കമല ഹാരിസ് പ്രൈഡ് മാര്‍ച്ചിനെത്തിയത്. സമൂഹത്തില്‍ സമത്വത്തിന്റെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങളെപ്പറ്റി ബൈഡന്‍ ഭരണകൂടത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും കമല പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയേയും യുവാക്കളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവര്‍ക്കായുള്ള സംരക്ഷണം, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവ പരിഹരിക്കേണ്ടതുണ്ട്,’ കമല ഹാരിസ് പറഞ്ഞു.

നേരത്തെ അമേരിക്കയുടെ വികസനത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ എൽജിബിടി സമൂഹത്തെ അഭിനന്ദിച്ചും കമല രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവരോടുള്ള നന്ദിയറിയിച്ചെത്തിയ കമലയുടെ തീരുമാനത്തെ നിരവധിപേരാണ് പ്രശംസിച്ചത്.

By Divya