Fri. Sep 19th, 2025 10:15:50 PM
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. പാലക്കാട് വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ബുധനാഴ്ച്ച വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചു.

By Divya