ലക്ഷദ്വീപ്:
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പട്ടേലിൻ്റെ സാനിധ്യത്തിൽ നടക്കും.
ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന വൻ പ്രതിഷേധങ്ങൾ യോഗത്തിൽ ചർച്ചയാകും. അഡ്മിനിസ്ട്രേറ്റർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നൽകിയിരുന്നു. എളമരം കരീം, ബിനോയ് വിശ്വം, എംവിശ്രേയാംസ് കുമാർ, വിശിവദാസൻ, കെസോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എഎംആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണ് നോട്ടിസ് നൽകിയത്.