Wed. Nov 6th, 2024
തിരുവനന്തപുരം:

100 ദിവസത്തിനുള്ളിൽ വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 20 ലക്ഷം പേർക്കു തൊഴിലവസരം നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആയിരത്തിൽ 5 പേർക്കു തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയുടെ കരട് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കാഷ്യൂ ബോർഡ്  8000 ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും.

ഇവ ഉൾപ്പെടെ ഇന്നലെ മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കുന്ന 100 ദിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുരോഗതി 100 ദിവസം കഴിഞ്ഞ്  അറിയിക്കും. മരാമത്ത്, റീബിൽഡ് കേരള ഇനീഷ്യേറ്റിവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടിയുടെ പരിപാടികളാണു നടപ്പാക്കുക.

By Divya