Sun. Dec 22nd, 2024

മലയാള സിനിമയിലെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്നു നടന്‍ ബാബു ആന്റണി. ഇന്നും ബാബു ആന്റണിയ്ക്ക് പകരക്കാരനാകാന്‍ കഴിയുന്ന ഒരു നടന്‍ മലയാള സിനിമയിലുണ്ടായിട്ടില്ല.

അതുവരെ മലയാളിക്ക് പരിചിതമായിരുന്ന നായകസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ ആകാരവടിവും അഭിനയശൈലിയുമായിട്ടായിരുന്നു ബാബു ആന്റണി സിനിമയിലെത്തിയത്. ഒട്ടും വൈകാതെ തന്നെ സിനിമയില്‍ അദ്ദേഹം തന്റേതായ ഇടംനേടിയെടുക്കുകയും ചെയ്തു.

പിന്നീട് സിനിമയില്‍ നിന്നും ചില ഇടവേളകള്‍ നേരിട്ട നടന്‍ ഇപ്പോള്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനിടെ ബാബു ആന്റണിയുടെ അഭിനയശൈലിക്കും ശരീരഭാഷയ്ക്കുമെതിരെ ചിലര്‍ കമന്റുകളുമായി എത്തിയിരുന്നു.

മുഖഭാഷ മാത്രമല്ല ശരീരഭാഷ കൂടിയാണ് അഭിനയമെന്നാണ് താന്‍ കരുതുന്നതെന്നും തന്റെ സിനിമകള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും ഹിറ്റായിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. എന്നാല്‍ തനിക്കിത് വരെ അഭിനയത്തിന് ഒരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും ബാബു ആന്റണി പറഞ്ഞു.

By Divya