Sun. Feb 2nd, 2025
ന്യൂഡൽഹി:

സംഘപരിവാര്‍ ആക്രമണത്തില്‍ ഐഷ സുല്‍ത്താനക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യസഭ എംപിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ വി ശിവദാസന്‍. ഐഷ സുല്‍ത്താനയല്ല, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹിയെന്ന് വി ശിവദാസന്‍ പറഞ്ഞു. ഐഷാ സുല്‍ത്താനയുടെ ബയോവെപ്പണ്‍ പ്രയോഗത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നതിനിടെയാണ് എംപി പിന്തുണയറിയിച്ചെത്തിയത്.

ഒരു ജനതയുടെ സ്വാതന്ത്യത്തിനായി പോരാടുന്നതാണോ രാജ്യദ്രോഹകുറ്റമെന്നും തന്റെ രാജ്യം പൊരുതുന്നവരുടേതാണ് മറിച്ച് മുട്ടിലിഴയുന്നവരുടേതല്ലായെന്നും ശിവദാസന്‍ പ്രതികരിച്ചു

By Divya