Wed. Jan 22nd, 2025
കവരത്തി:

ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്. കവരത്തി പൊലീസ് ആണ് കേസെടുത്തത്. ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. മാധ്യമ ചർച്ചയിൽ നടത്തിയ പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയിലാണു കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കു മറുപടിയുമായി ഐഷ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിൽ ‘ബയോവെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ സർക്കാരിനെയോ അല്ലെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ മുൻനിരയിലുള്ള ആളാണ് ഐഷ.

By Divya