Thu. Apr 25th, 2024
K Sudhakaran

ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടി വി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ അണികളോട് അഭ്യർത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം പ്രവര്‍ത്തകര്‍ നികേഷിനെതിരെ തുടരുന്ന പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ‘അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല’- കെ സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു.

ചാനല്‍ ചര്‍ച്ചക്കിടെ ‘ജാത്യാലുള്ളത് തൂത്താല്‍ തീരുമോ’ എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്. കൊടുക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ, പ്രശ്‌നം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.

https://www.facebook.com/ksudhakaraninc/posts/4084306198318275