Sat. Nov 23rd, 2024

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിത വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടം റഷ്യൻ താരം അനസ്താനിയാ പവ്ല്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും തമ്മിൽ. സെമി ഫൈനലിൽ പവ്ല്യുചെങ്കോവ സ്ലൊവേനിയൻ താരം തമറ സിഡാൻസെകിനെ പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പവ്ല്യുചെങ്കോവയുടെ ജയം. സ്‌കോർ 7-5, 6-3. മരിയ ഷറപ്പോവയ്ക്ക് ശേഷം ആറു വർഷങ്ങൾക്കിപ്പുറം ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന റഷ്യൻ താരം കൂടിയാണ് പവ്ല്യുചെങ്കോവ. 2007 മുതൽ ഗ്രാൻസ്ലാം മത്സരങ്ങൾ കളിക്കാൻ തുടങ്ങിയ താരം തന്റെ 52 ആം മത്സരത്തിലാണ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത്. മറ്റൊരു സെമിയിൽ ഗ്രീസ് താരം മരിയ സക്കറിയെ പരാജയപ്പെടുത്തിയാണ് ക്രസികോവ ഫൈനലിൽ കടന്നത്.

ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ക്രസികോവ ജയിച്ചത്. സ്‌കോർ 7-5, 4-6, 9-7. നാളെയാണ് പവ്ല്യുചെങ്കോവ x ക്രസികോവ ഫൈനൽ പോരാട്ടം. പുതിയ ചാമ്ബ്യനാരായിരിക്കുമെന്ന ആകാംക്ഷയിലാണ് ടെന്നീസ് ലോകം.

By Divya