Thu. Jul 3rd, 2025
ന്യൂഡൽഹി:

5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 – 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ് നല്ലത്.

12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗം, കൈ കഴുകൽ എന്നിവ എല്ലാ കുട്ടികൾക്കും ബാധകമാണ്. കുട്ടികൾക്കു റെംഡിസിവിർ കുത്തിവയ്പു നൽകുന്നതിനെയും ആരോഗ്യമന്ത്രാലയം വിലക്കുന്നു.  ഗുരുതര വൈറസ് ബാധയുള്ള കുട്ടികൾക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ സ്റ്റിറോയ്ഡ് നൽകാം.

By Divya